ദുബൈ: മാനവശേഷി വിതരണരംഗത്തെ പ്രമുഖ കമ്പനിയായ ബി.സി.സി ഗ്രൂപ് റിയൽ എസ്റ്റേറ്റ് കമ്പനിയായി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിെൻറ ഭാഗമായി, ബി.സി.സി ഗ്രൂപ് നിർമാണ യൂനിറ്റും ഇൻറീരിയർ ഡിസൈനിങ് വിഭാഗവും ആരംഭിച്ചു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ പ്രവർത്തനത്തിലൂടെ ലേബർ സപ്ലൈ ബിസിനസിൽ ബി.സി.സി ഗ്രൂപ് കൈവരിച്ച നേട്ടങ്ങളാണ് പുതിയ മേഖലകളിലേക്ക് പ്രവേശിക്കാൻ പ്രചോദനമായത്. മാനവശേഷിയിൽ കഴിവ് തെളിയിച്ച ഗ്രൂപ്പെന്ന നിലയിൽ നിർമാണ കമ്പനിയായി സ്വയം ഉയർത്തുകയും പിന്നീട് ഒരുടേൺ-കീപ്രോജക്ട് മാനേജ്മെൻറ് സ്ഥാപനമായി വളരാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. താമസത്തിനും ഓഫിസുകൾക്കും ഇൻറീരിയർ ഡിസൈനിങ്ങിലെ പൂർണതയും പ്രത്യേകതയും ഒരുകെട്ടിടത്തിെൻറ കെട്ടിലും മട്ടിലും ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം മനസ്സിലാക്കി കെട്ടിടനിർമാണത്തോടൊപ്പം ഇൻറീരിയർ ഡിസൈൻ മേഖലയിലേക്കും ഗ്രൂപ് കാൽവെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിശ്വാസത്തിലും പ്രവൃത്തിപരിചയത്തിലും മുന്നിൽനിൽക്കുന്ന ബി.സി.സി ഗ്രൂപ്പിെൻറ പ്രവർത്തനത്തിൽ അഭിമാനമുണ്ട്. എല്ലാ പദ്ധതികളും പൂർണതയോടെയാണ് ചെയ്യുന്നത്. കെട്ടിടങ്ങൾ നിർമിക്കുന്നതിലെ സവിശേഷമായ പൂർണത മാത്രമല്ല, പ്രോജക്ടുകൾക്ക് അകത്തും പുറത്തും സവിശേഷമായ ദൃശ്യപരത നൽകുന്നതിന് ഇൻറീരിയർ ഡിസൈനിങ് കൂടി ചെയ്യുന്നു. തുടക്കമെന്ന നിലയിൽ വില്ലകൾ, അപ്പാർട്മെൻറുകൾ, വാണിജ്യ ഇടങ്ങൾ എന്നിവയുടെ നിർമാണം ഏറ്റെടുക്കുമെന്നും ഡിസൈൻ മുതൽ താക്കോൽ കൈമാറുന്നതുവരെ ഓരോപ്രവൃത്തിയിലും ഗുണനിലവാരവും പൂർണതയും സമയക്രമവും ഉറപ്പുവരുത്തിയുള്ള നിർമാണരീതിയിൽ മുന്നോട്ടുപോവുകയും സമീപഭാവിയിൽ തന്നെ ഒരുടേൺ-കീ-കോൺട്രാക്ടിങ് കമ്പനിയായി ഉയരാൻ ലക്ഷ്യമിടുന്നതായി ബി.സി.സി അധികൃതർ അറിയിച്ചു. ഗ്രൂപ് സ്ഥാപകനും സി.ഇ.ഒയുമായ അംജദ് ഹുസൈൻ, സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ് രഞ്ജു സുരേഷ്, അസിസ്റ്റൻറ് ജനറൽ മാനേജർ അമീർ അയ്യൂബ് എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.