കൂടുതല്‍ പേര്‍ക്ക് തൊഴിലവസരവുമായി ബിസിസി

Gulf

കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം നല്‍കാന്‍ കഴിയുന്ന ഇന്റീരിയര്‍ രംഗത്തേക്ക് കൂടി പ്രവേശിച്ചതായി പ്രമുഖ മനുഷ്യ വിഭവ വിതരണ സ്ഥാപനമായ ബിസിസി ഗ്രൂപ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഷാര്‍ജ:കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം നല്‍കാന്‍ കഴിയുന്ന ഇന്റീരിയര്‍ രംഗത്തേക്ക് കൂടി പ്രവേശിച്ചതായി പ്രമുഖ മനുഷ്യ വിഭവ വിതരണ സ്ഥാപനമായ ബിസിസി ഗ്രൂപ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ മേഖലയില്‍ തങ്ങള്‍ നടത്തിയ പ്രവൃത്തി പരിചയം ഇന്റീരിയര്‍ ഡിസൈന്‍ മേഖലയില്‍ തങ്ങള്‍ക്ക് ഏറെ തിളങ്ങാനാകുമെന്ന് ബിസിസി ഗ്രൂപ്പ് സ്ഥാപകനും സിഇഒ മായ അംജത് സിതാര പറഞ്ഞു. ആദ്യ ഘട്ടത്തില്‍ വില്ലകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും നിര്‍മ്മാണ പ്രവൃത്തികളായിരിക്കും ആരംഭിക്കുക. കോവിഡ് സമയത്ത് അനുഭവിച്ച പ്രതിസന്ധികളില്‍ തൊഴിലാളികളെ നാട്ടില്‍ അയക്കാതെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞത് സ്ഥാപനത്തിന് ഏറെ പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അസി ജനറല്‍ മാനേജര്‍ അമീര്‍ അയ്യൂബ്, മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി രഞ്ജു സുരേഷ് എന്നിവരും സംബന്ധിച്ചു.

BCC International’s Unwavering Commitment to Establishing and Sustaining 93% Solid Business Relationships Across Global Markets