ബി.സി.സി ഗ്രൂപ് കൺസ്ട്രക്​ഷൻ ആൻഡ്​ ഇൻറീരിയർ ബിസിനസിലേക്കും

മാധ്യമം

ദുബൈ: മാനവശേഷി വിതരണരംഗത്തെ പ്രമുഖ കമ്പനിയായ ബി.സി.സി ഗ്രൂപ് റിയൽ എസ്​റ്റേറ്റ് കമ്പനിയായി കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കുന്നു. ഇതി​െൻറ ഭാഗമായി, ബി.സി.സി ഗ്രൂപ് നിർമാണ യൂനിറ്റും ഇൻറീരിയർ ഡിസൈനിങ്​ വിഭാഗവും ആരംഭിച്ചു. കഴിഞ്ഞ ഒരു ദശാബ്​ദക്കാലത്തെ പ്രവർത്തനത്തിലൂടെ ലേബർ സപ്ലൈ ബിസിനസിൽ ബി.സി.സി ഗ്രൂപ്​ കൈവരിച്ച നേട്ടങ്ങളാണ്​ പുതിയ മേഖലകളിലേക്ക്​ പ്രവേശിക്കാൻ​ പ്രചോദനമായത്​. മാനവശേഷിയിൽ കഴിവ്​ തെളിയിച്ച ഗ്രൂപ്പെന്ന നിലയിൽ നിർമാണ കമ്പനിയായി സ്വയം ഉയർത്തുകയും പിന്നീട് ഒരുടേൺ-കീപ്രോജക്​ട്​ മാനേജ്മെൻറ്​ സ്​ഥാപനമായി വളരാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. താമസത്തിനും ഓഫിസുകൾക്കും ഇൻറീരിയർ ഡിസൈനിങ്ങിലെ പൂർണതയും പ്രത്യേകതയും ഒരുകെട്ടിടത്തി​െൻറ കെട്ടിലും മട്ടിലും ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം മനസ്സിലാക്കി കെട്ടിടനിർമാണത്തോടൊപ്പം ഇൻറീരിയർ ഡിസൈൻ മേഖലയിലേക്കും ഗ്രൂപ്​ കാൽവെക്കുന്നതെന്ന്​ അധികൃതർ വ്യക്തമാക്കി. വിശ്വാസത്തിലും പ്രവൃത്തിപരിചയത്തിലും മുന്നിൽനിൽക്കുന്ന ബി.സി.സി ഗ്രൂപ്പി​െൻറ പ്രവർത്തനത്തിൽ അഭിമാനമുണ്ട്​. എല്ലാ പദ്ധതികളും പൂർണതയോടെയാണ്​ ചെയ്യുന്നത്​. കെട്ടിടങ്ങൾ നിർമിക്കുന്നതിലെ സവിശേഷമായ പൂർണത മാത്രമല്ല, പ്രോജക്​ടുകൾക്ക് അകത്തും പുറത്തും സവിശേഷമായ ദൃശ്യപരത നൽകുന്നതിന്​ ഇൻറീരിയർ ഡിസൈനിങ്​ കൂടി ചെയ്യുന്നു. തുടക്കമെന്ന നിലയിൽ വില്ലകൾ, അപ്പാർട്മെൻറുകൾ, വാണിജ്യ ഇടങ്ങൾ എന്നിവയുടെ നിർമാണം ഏറ്റെടുക്കുമെന്നും ഡിസൈൻ മുതൽ താക്കോൽ കൈമാറുന്നതുവരെ ഓരോപ്രവൃത്തിയിലും ഗുണനിലവാരവും പൂർണതയും സമയക്രമവും ഉറപ്പുവരുത്തിയുള്ള നിർമാണരീതിയിൽ മുന്നോട്ടുപോവുകയും സമീപഭാവിയിൽ തന്നെ ഒരുടേൺ-കീ-കോൺട്രാക്​ടിങ്​ കമ്പനിയായി ഉയരാൻ ലക്ഷ്യമിടുന്നതായി ബി.സി.സി അധികൃതർ അറിയിച്ചു. ഗ്രൂപ് സ്ഥാപകനും സി.ഇ.ഒയുമായ അംജദ്​ ഹുസൈൻ, സെയിൽസ്​ ആൻഡ്​ മാർക്കറ്റിങ്​ ഹെഡ്​ രഞ്​ജു സുരേഷ്​, അസിസ്​റ്റൻറ്​ ജനറൽ മാനേജർ അമീർ അയ്യൂബ്​ എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.

BCC International’s Unwavering Commitment to Establishing and Sustaining 93% Solid Business Relationships Across Global Markets